കെയ്റോ: അറബ് മേഖലയിലെ തൊഴിൽ വിപണിയിലെ വെല്ലുവിളികളെ നേരിടുന്നതിനും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ ഥാനി പ്രസ്താവിച്ചു. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നടക്കുന്ന 52-ാമത് അറബ് ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 13 മുതൽ 20 വരെ അറബ് ലേബർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഖത്തർ ചേംബർ പ്രതിനിധി സംഘത്തെ നയിക്കുന്നത് ശൈഖ് ഖലീഫ ബിൻ ജാസിം അൽ ഥാനിയാണ്. ......
കാസർകോട്: ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്ലാറ്റ്ഫോം തകർന്ന് 39കാരിയുടെ കാലിന് ഗുരുതര പരുക്കേറ്റു. കാസർകോട് നീലേശ്വരത്താണ് സംഭവം. ......
ദോഹ:വാർത്താവിനിമയ പ്രക്ഷേപണ സാങ്കേതികവിദ്യ മന്ത്രാലയം (MCIT) ഖത്തർ ഡിജിറ്റൽ അക്കാദമി വഴി മൈക്രോസോഫ്റ്റുമായി സഹകരിച്ച് നിർമ്മിത ബുദ്ധിയിൽ (AI) എക്സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. ഫ്രാൻസിലെ ഫൊണ്ടെയ്ൻബ്ലൂവിലുള്ള 'ഇൻസീഡ്' (INSEAD) യൂറോപ്പ് ക്യാമ്പസിൽ സെപ്റ്റംബർ 14 മുതൽ 16 വരെയാണ് 'എ.ഐ ബിസിനസ് സ്ട്രാറ്റജി ആന്റ് ഇന്നൊവേഷൻ' എന്ന പ്രോഗ്രാം നടക്കുന്നത്.
മന്ത്രാലയങ്ങളിൽ നിന്നും വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള 24 മുതിർന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ......
ദോഹ:സാങ്കേതികവിദ്യയുടെ അനന്തമായ നീലാകാശത്ത് തങ്ങളുടെ കുരുന്നുകൾ വഴിതെറ്റിപ്പോകാതിരിക്കാനും ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളിൽപ്പെടാതെ അവരെ കാത്തുരക്ഷിക്കാനുമായി രാജ്യം ഒറ്റക്കെട്ടായി കൈകോർക്കുന്നു. 'അവരെ സംരക്ഷിക്കാം... ......
ദോഹ: ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കൃത്യമായ വിവരങ്ങളും (Data) ശാസ്ത്രീയ പഠനങ്ങളും അടിസ്ഥാനമാക്കിയുള്ള നിയമനിർമ്മാണ ശൈലി പ്രോത്സാഹിപ്പിക്കാൻ ഖത്തർ. ലോക നിയമ ദിനാചരണത്തിന്റെ ഭാഗമായി മന്ത്രിസഭാ ജനറൽ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച ലീഗൽ ഇന്റഗ്രേഷൻ ഫോറത്തിലാണ് (Legal Integration Forum) വരുംകാല നിയമനിർമ്മാണ തന്ത്രങ്ങൾ ചർച്ച ചെയ്തത്.
നിയമങ്ങൾ നിർമ്മിക്കുന്നതിനൊപ്പം അവ നടപ്പിലാക്കിയ ശേഷമുള്ള പ്രത്യാഘാതങ്ങളും നേട്ടങ്ങളും വിലയിരുത്തേണ്ടതിന്റെ (Impact Assessment) ആവശ്യകത ഫോറം ചൂണ്ടിക്കാട്ടി. ......
എറണാകുളം നോർത്തിലെ ലിസി ആശുപത്രിയുടെ ഭാവി വികസനത്തിന്റെ പേരിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ച് എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പിന് പരാതി. ആശുപത്രിയുടെയും ലിസി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ നിയമാനുസൃത നടപടികൾ പാലിച്ചില്ലെന്നും ഭൂമിയുടെ ഉടമസ്ഥർക്ക് നൽകേണ്ട തുക സംബന്ധിച്ചും ഇടപാടിന്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും ഗുരുതര സംശയങ്ങളുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
നന്ദകുമാർ, വിനയകുമാർ, വിനോദ്കുമാർ, ഗീതാഞ്ജലി എന്നിങ്ങനെ നാല് ഭൂവുടമകളിൽ നിന്നായി 196.23 ആർ നാലേക്കർ 85 സ്ഥലം വാങ്ങിയാണ് ലിസി ആശുപത്രിയേയും ആശുപത്രി നടത്തിപ്പുകാരായ എറണാകുളം അങ്കമാലി രൂപതയേയും വഞ്ചിച്ചിരിക്കുന്നത്. ......
മുംബൈ: കോടികളുടെ ആസ്തി, എംഎൽഎ പദവി, സുരക്ഷാ ജീവനക്കാരുടെ അകമ്പടി... ഇതെല്ലാം മാറ്റിവച്ച് ഒരു ദിവസം മുംബൈയിലെ തെരുവിൽ ഭിക്ഷക്കാരന്റെ വേഷത്തിൽ ഇരിക്കുകയായിരുന്നു ബിജെപി എംഎൽഎ പരാഗ് ഷാ. ......
തൊടുപുഴ: വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജരേഖകൾ തയ്യാറാക്കി ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ശ്രമിച്ച കേസിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ നേതാക്കളടക്കം മൂന്ന് പേർ അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശികളായ ഡൊമിനിക് സാവിയോ (54), ജോസഫ് തോമസ് മറ്റപ്പള്ളിൽ (71), ജിജി ജോസഫ് (45) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പന പേഴുംകവലയിലെ ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന 37 സെന്റ് ഭൂമിയാണ് സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. ......
പ്രകൃതിദുരന്ത ചരിത്രങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധയും, പ്രശംസയും നേടിയ വയനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ടൗൺഷിപ്പ് രണ്ടാംഘട്ട നിർമ്മാണത്തിന്റെയും താളം തെറ്റുന്നു. പ്രകൃതിദുരന്തം നടന്നിട്ട് രണ്ടുവർഷങ്ങൾ പിന്നിട്ടിട്ടും ദുരന്തം മുൻനിർത്തിയുള്ള രാഷ്ട്രീയ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
2024 ജൂലായ് 30 ന് അർദ്ധരാത്രി പിന്നിട്ടതോടെയാണ് കേരളജനത അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കേരള ചരിത്രത്തിൽ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ......